2012 നവംബർ 25, ഞായറാഴ്‌ച

നെല്ലിയാമ്പതിയില്‍ ഒരു ദിവസം

ജൂണിലെ മഴ പെയ്യാന്‍ സാധ്യത ഉള്ള ഒരു ദിവസമാണ് ഞങ്ങള്‍ നെല്ലിയാമ്പതിയിലേക്ക് പോകുന്നത്. പാ‍വപ്പെട്ടവരുടെ ഊട്ടി എന്ന അപരനാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നു. നിത്യഹരിതവനമേഖലയായ നെല്ലിയാമ്പതിയുടെ വിസ്തൃതി 82 ചതുരശ്ര കിലോമീറ്ററാണ്. എപ്പോഴും മഞ്ഞു മൂടികിടകുന്ന നെല്ലിയാമ്പതി കുന്നുകള്‍ വളരെ പ്രസിദ്ധമാണല്ലോ. ഇവിടെ നിന്നും ഇറങ്ങുമ്പോള്‍ മനസ്സില്‍ ഒരു ഭയം ഉണ്ടായിരുന്നു മഴ ഞങ്ങളെ വലക്കുമോ എന്ന്. വരുനോടത് വച്ച് കാണാം എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് രണ്ടും കല്‍പ്പിച്ചു ഇറങ്ങി. അങ്ങനെ ഞങ്ങള്‍ മഞ്ഞു മൂടി കിടക്കുന്ന പച്ച പുതപിച്ച ആ മലകളിലേക്ക് യാത്ര തിരിച്ചു.

 തൃശൂര്‍ വടക്കുംഞ്ചേരി എന്‍ എച് 47 വഴി നെന്മാറയില്‍ എത്തി. അവിടെ നിന്നും വലത്തോട് തിരിഞ്ഞാല്‍ 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പോത്തുണ്ടി ഡാം ആയി. പോത്തുണ്ടി ഡാം തൊട്ടു നമ്മുടെ കാഴ്ചകള്‍ തുടങ്ങുകയായി. മനോഹരമായ ഒരു ഡാം ആണ് പോത്തുണ്ടി. പോത്തുണ്ടി ഡാമിന്റെ മുകളില്‍ നിന്നാല്‍ പശ്ചിമ ഘട്ടത്തിന്‍റെ ഭാഗമായ നെല്ലിയാമ്പതി കുന്നുകള്‍ മതിവരുവോളം ആസ്വദിക്കാം. കുന്നുകളുടെ മുകള്‍ ഭാഗം കാണാനേ കഴിയുന്നില്ല എല്ലാം മഞ്ഞു മൂടി കിടപ്പല്ലേ .
                          

ഇടതൂര്‍ന്ന കാടുകളും അരുവിയും കണ്ണിനു കുളിര്‍മ നല്‍കുന്നു. ഡാമിന് മുന്നിലെ ഗാര്‍ഡന്‍ വളരെ മികച്ചതാണ്. അവിടെ ഫോട്ടോഗ്രാഫ് എടുക്കാന്‍ പറ്റിയ ഇടം തന്നെ എന്ന് പറയാതെ വയ്യ .കലാകാരന്‍ മാരുടെ സൃഷ്ട്ടികള്‍ അങ്ങും ഇങ്ങും കാണാം.പോത്തുണ്ടി ഡാം മതിവരുവോളം ആസ്വദിച്ചു പുറത്തിറങ്ങി. അവിടെ ഫോറെസ്റ്റ് ചെക്ക്‌ പോസ്റ്റില്‍ പേരും വാഹനത്തിന്‍റെ നമ്പരും എഴുതി ചുരം കയറാന്‍ തുടങ്ങി. 22 കിലോമീറ്റര്‍ നിരവധി ഹെയര്‍ പിന്‍ ബെന്റ്റ്റ്കളോട് കൂടിയതാണ് നെല്ലിയാമ്പതി ചുരം. മനസ്സില്‍ ഭയവും ആനന്ദവും ആഹ്ലാദവും നല്‍കുന്ന ചുരം തന്നെ. റോഡിനു ഇരുവശവും തേക്കിന്‍ കാടുകള്‍ വച്ച് പിടിപ്പിച്ചിട്ടുണ്ട്.

 മൂന്നോ നാലോ ഹെയര്‍ പിന്‍ കഴിഞ്ഞാല്‍ പിന്നെ കൊടും വനമായി. പ്രകൃതി വേണ്ടുവോളം അനുഗ്രഹിച്ചിട്ടുണ്ട് നെല്ലിയാമ്പതി ചുരത്തെ. ഊട്ടിയിലെയോ വയനാട്ടിലെ ചുരതെയോ വിസ്മയിപ്പിക്കുന്നതാണ് നെല്ലിയാമ്പതി ചുരം. ചുരത്തിലുടനീളം നമുക്ക് പോത്തുണ്ടി ഡാം റിസര്‍വോയെര്‍ കാണാം. മഴകാലം ആയതു കൊണ്ടാകാം വലുതും ചെറുതുമായ ഒരുപാട് വെള്ളച്ചാട്ടങ്ങള്‍ കാണാം. റോഡ്‌ എല്ലാം നല്ല റോഡ്‌ തന്നെ. കാടിന് ഇടയിലുടെ ഉള്ള യാത്ര മനോഹരം. ചുരം കയറുമ്പോള്‍ തന്നെ നമുക്ക് കാലാവസ്ഥ മാറുന്നത് അറിയാം. തണുത്ത കാറ്റ് നമ്മെ തലോടാന്‍ തുടങ്ങിരിക്കുന്നു. അങ്ങ് മുകളില്‍ കോട മഞ്ഞു കുന്നുകളെ തലോടുന്നു. മാനം മുട്ടെ ഉയരത്തിലുള്ള കുന്നുകള്‍ നമ്മളെ ആശ്ചര്യം ജനിപ്പിക്കും.

കുറച്ചു നീങ്ങിയപോള്‍ ഒരു അടിപൊളി വെള്ളച്ചാട്ടം കണ്ടു. വളരെ ഉയരത്തില്‍ നിന്നുള്ള വെള്ളച്ചാട്ടം എന്നില്‍ കൌതുകം ഉണര്‍ത്തി. മഴകാലത്ത് മാത്രമേ നമുക്ക് ഈ വെള്ളച്ചാട്ടം കാണാന്‍ കഴിയൂ. 
ചുരം വീണ്ടും കയറാന്‍ തുടങ്ങി. കുറച്ചു ദൂരം ചെന്നപ്പോള്‍ ഒരു വ്യൂ പൊയന്റ്റില്‍ എത്തി അവിടെ നിന്നാല്‍ പോത്തുണ്ടി ഡാമും നെന്മാറയുടെ ചില ഭാഗങ്ങളും കാണാം. വീണ്ടും ചുരം കയറാന്‍ തുടങ്ങി. അപ്പോള്‍ അങ്ങ് മുകളില്‍ കോട മഞ്ഞു നിറയുന്നതായി ശ്രദ്ധയില്‍ പെട്ടു. അതിയായ സന്തോഷം തോന്നി ഒപ്പം ഉത്കണ്ടയും . അത് വേറെ ഒന്നും കൊണ്ടല്ല കോട വന്നാല്‍ സ്ഥലങ്ങള്‍ കാണാന്‍ കഴിയിലാല്ലോ? ഹം നല്ല തണുപ് കാറ്റ് വീശിത്തുടങ്ങി.

വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡിലുടെ നെല്ലിയാമ്പതി എത്തി. പേടിച്ചത് തന്നെ സംഭവിച്ചു. കോട മഞ്ഞു ഞങ്ങളെ പുതഞ്ഞു. ഒന്നും കാണാന്‍ കഴിയാത്ത അവസ്ഥ. കാറിന്റെ ഹെഡ് ലൈറ്റ് ഒക്കെ ഇട്ടു ഞങ്ങള്‍ സീതാര്‍ഗുണ്ട് വ്യൂ പോയിന്റ് കാണാന്‍ യാത്ര തിരിച്ചു. കിലോമീറ്ററോളം മഞ്ഞു മൂടികിടക്കുന്നു കാഴ്ചകള്‍ കാണാന്‍ കഴിയാതെ ഞങ്ങളും മുന്നോട്ട്. മരുഭൂമിയിലെ മരുപച്ചപോലെ ഒരു സ്ഥലത്ത് ഞങ്ങള്‍ക്ക് മഞ്ഞു ഇല്ലാത്ത സ്ഥലം കിട്ടി കിട്ടിയ സമയം ഞങ്ങള്‍ ഫോട്ടോസ് എടുത്തു.

 ആ സമയം ഞങ്ങള്‍ നെല്ലിയാമ്പതിയുടെ സൗന്ദര്യം ക്യാമറയില്‍ പകര്‍ത്തി. വനങ്ങളും തേയില തോട്ടങ്ങളും മഞ്ഞും ചുറ്റപെട്ട സ്ഥലം. തേയില തോട്ടം നമ്മുടെ സാക്ഷാല്‍ മൂന്നാറിനെ ഓര്‍മിപിക്കും.  പാവപെട്ടവരുടെ ഊട്ടി എന്ന പേര് നെല്ലിയാമ്പതിക്ക് അനിയോജ്യം തന്നെ. സമുദ്ര ജല നിരപ്പില്‍ നിന്നും 1000 മീറ്റര്‍ തൊട്ടു 1500 മീറ്റര്‍ ആണ് നെല്ലിയാമ്പതിയുടെ ഉയരം. മീനംപാ കുന്നാണ്‌ ഏറ്റവും ഉയരം കൂടിയത്1585 മീറ്റര്‍. ജനുവരി മുതൽ മെയ് വരെ പകൽ തണുപ്പുകുറഞ്ഞ കാലാവസ്ഥയും ജൂൺ മുതൽ ഡിസംബർ വരെ തണുപ്പുകൂടിയ കാലാവസ്ഥയുമാണ്.

സീതാര്‍ഗുണ്ട് പോകുന്ന വഴി ഞങ്ങള്‍ ഒരു തരം പാഷന്‍ ഫ്രൂട്ട് കണ്ടു. ഞങ്ങളുടെ നാട്ടില്‍ കാണാത്ത ഒരു തരം ഫ്രൂട്ട് അതും കഴിച്ചു. 2 കിലോ വീട്ടിലേക്കും വേടിച്ചു യാത്ര തുടര്‍ന്ന്. സീതാര്‍ഗുണ്ട് എസ്റ്റേറ്റ് എത്തിയാല്‍ ചുറ്റും കാപിയും തേയിലയും ഒപ്പം നല്ല മനോഹരമായ കൃഷികളും കാണാം.

വന്യ ജീവികള്‍ വരുന്ന സ്ഥലം ആണ് ഇതു. കാര്‍ പാര്‍ക്ക്‌ ചെയ്തു ഞങ്ങള്‍ സീതാര്‍ഗുണ്ട് വ്യൂ പോയിന്റ്‌ കാണാന്‍ നടന്നു. നടവഴികള്‍ വളരെ മനോഹരമാണ് നമുക്ക് ഒരുപാട് കാഴ്ചകള്‍ കണ്ടു നടക്കാം . ആശ്ചര്യം എന്ന് പറയട്ടെ കണ്ട കാഴ്ച വ്യൂ പോയിന്റ്‌ തികച്ചും അടിപൊളി കാഴ്ച തന്നെ. രാമനും ലക്ഷ്മണനും സീതയും വനവാസക്കാലത്ത് ഇവിടെ ജീവിച്ചിരുന്നു എന്നാണ് വിശ്വാസം. സീത ഇവിടത്തെ കാട്ടുചോലയിൽ നിന്ന് വെള്ളമെടുത്ത് പൂജകൾ അർപ്പിച്ചു എന്നും വിശ്വസിക്കപ്പെടുന്നു.

മലമുകളിൽ നിന്ന് ദൂരെനിന്നുതന്നെ സീതാർകുണ്ട് കാണാം. ദൂരെയുള്ള ചുള്ളിയാർ, മീങ്കാര അണക്കെട്ടുകളും കൊല്ലങ്കോട് പട്ടണവും മലമുകളിൽ നിന്ന് കാണാൻ കഴിയും. അതിയുഗ്രന്‍ കാഴ്ച തന്നെ ഇത് ഒപ്പം നല തണുത്ത കാറ്റും ശരിക്കും പേടിച്ചു പോക്കും. വളരെ ഉയരം കൂടിയ മലക്കുമുഗളില്‍ ആണ് നില്കുനത് എന്ന് അപ്പോളാണ് മനസിലയാത്. ഒന്ന് കാലു തെറ്റി നിനത് വീണാല്‍ നമ്മുടെ പൊടിപോലും കിട്ടില്ല. ഈ അത്മഹ്ത്യ മുനമ്പില്‍ നിന്നാല്‍ നമ്മള്‍ മരണത്തെ ഓര്‍ക്കുക തന്നെ ചെയ്യും. ഒന്ന് ചാടി നോകിയാലോ എന്നും എനിക്കും തോന്നീട്ടോ. ആ കാഴ്ചകളും കണ്ടു ഞങ്ങള്‍ ഏകോ പോയിന്റ്‌ കാണാന്‍ നടന്നു. ആ മലംചെരിവിലൂടെ കുറച്ചു നടക്കണം ഏകോ പൊയന്റിലേക്ക് ഞങ്ങള്‍ നടത്തം തുടര്‍ന്നു. നടക്കുന്ന വഴിയില്‍ ഞങ്ങള്‍ ഒരു കാട്ടു പോത്തിനെ കണ്ടു. വളരെ വലുതും തടിച്ച ഒരു കാട്ടു പോത്താണ് അത്. ഞങ്ങള്‍ ശരിക്കും ഭയന്നു അടുത്തുനിന്നും ഫോട്ടോ എടുക്കാന്‍. ദൂരെ നിന്നും ഞാന്‍ സൂം ചെയ്തു ഫോട്ടോ അട്ജെസ്റ്റ് ചെയ്തു എടുത്തു. ഈ ഫോട്ടോയില്‍ ചെറുതായി കാണാം. കുറച്ചു നടന്നപോള്‍ ഒരു വലിയ വെള്ളചാട്ടം കണ്ടു. നെല്ലിയാമ്പതിയിലെ എറ്റൊവും വലിയ വെള്ളച്ചാട്ടം ആണത്രേ അത്. സൂപ്പര്‍ വെള്ളച്ചാട്ടം തന്നെ അത് ആ മനോഹര കാഴ്ച്ചയില്‍ നിന്നും കണ്ണ് എടുക്കാന്‍ തോന്നുന്നേ ഇല്ല.
ഒപ്പം നല്ല തന്നുത്ത കാറ്റും വീശുനുണ്ട്. അവിടെ കുറച്ചുനേരം ഇരുന്നു റസ്റ്റ്‌ എടുത്തു ഞങ്ങള്‍ താഴേക്ക്‌ നടന്നു. അവിടെ എതിയപോള്‍ ഒരു കാര്യം മനസിലായി ഞങ്ങള്‍ മാത്രമേ അവിടെ ഉള്ളു എന്ന്. അവിടെ നിന്നും കൂവിയും ശബ്ധമുടക്കിയും കൊടിരുന്നു. ഏകോ പോയിന്റ്‌ ആണന്നു ടെസ്റ്റ്‌ ചെയേണ്ടേ? ഓക്കേ അത് ഏകോ പോയിന്റ്‌ തന്നെ പറയുനതിനലാം മറുപടി വരുനുണ്ട്. അവിടെ വളരെ കഷ്ട്ടപെട്ടു വേണ്ടും വന്ന വഴി മല കയറാന്‍ തുടങ്ങി. ശരിക്കും തളര്‍ന്നു പോയി ഇറങ്ങാന്‍ എന്ധരു ആവേശമായിരുന്നു വന്ന വഴി ഇത്രേം ദുസ്സഹമാനന്നു കരുതിയില്ല. ഒരു വിധം അങ്ങനെ കാറിന്റെ അടുതെത്തി. അവിടെനിനും ഞങ്ങള്‍ നെല്ലിയാമ്പതിയിലെ എട്ടോവും ഉയരം കൂടിയ മല കാണാന്‍ പോയി. മാന്‍പാറ റോഡ്‌ വഴി മൂന്നോ നാലോ കിലോമീറ്റര്‍ പോകണം വഴി ടാര്‍ ഒന്നും ഇട്ടിടില. റോഡ്‌ വളരെ ദുര്‍ഗടം തന്നെ ഒടുവില്‍ ഞങ്ങള്‍ മിനാംപാറ മല (1586 mts ) കണ്ടു. നെല്ലിയാമ്പതിയിലെ എട്ടോവും ഉയരം കൂടിയ മലയാണ് ഇത്. അവിടെ നിന്നും കുറച്ചു മലപതയിലൂടെ പോയാല്‍ മന്പാറ വ്യൂ പൊയന്റില്‍ എത്താം. എന്ഥ്‌ ചെയ്യാന്‍ സാധാരണ കാര്‍ അവിടേക്ക് പോവില്ല. ജീപ്പ് തന്നെ വേണം. മിനാംപറ മലയുടെ ചുവട്ടില്‍ കുറച്ചു നേരം ഇരിന്നു വിശ്രമിച്ചു. വനത്തിനു നടുവിലുടെ യുള്ള യാത്ര ഒരു അനുഭവം തന്നെ. ഹോ വല്ലാത്ത വിശപ്പ്‌ ഇനി ഊന്നു കഴിച്ചിട്ട് മതി കറക്കം എന്ന് പറഞ്ഞു കൊണ്ട് നെല്ലിയാമ്പതിയിലേക്ക് തിരിച്ചുപോയി. ടൌണ്‍ എതിയപോള്‍ വലിയ ഹോട്ടല്‍ ഒന്നും ഇല്ല ഒരു സാധാരണ ഹോട്ടലില്‍ കയറി വെജ് ചോര്‍ കഴിച്ചു വിഷപടക്കി. ഇന്നി കറങ്ങാന്‍ ഉള്ളത് ആയിരം ഹെക്ട്റെര്‍ ഭൂമിയില്‍ പലതരം ഫ്രുട്ട്സ് കൃഷി ചെയ്യുന്ന സ്ഥലം ആണ്. അവിടെയാണ് പ്രസിദ്ധമായ നെല്ലിയാമ്പതി നാരങ്ങ കൃഷി ചെയ്യുന്ന സ്ഥലം. എധു ചെയ്യാന്‍ വേണ്ട്ടും കോട മഞ്ഞു വീണ്ടും എല്ലാം മൂടി കളഞ്ഞു. കുറച്ചു ഒകെ നടന്നു കണ്ടു. അവിടെ പലതരം പൂക്കളും പച്ചകറിയും ഫ്രൂട്ട്സ് എല്ലാം കണ്ടു. പലതരം ഓര്‍കിഡ്, സുര്യ കാന്തി, റോസ് എല്ലാം ഉണ്ട് അവിടെ. പിന്നെ പലതരം പച്ചകറി കൃഷി. ഫ്രൂട്ട്സ് എല്ലാം ഉണ്ട് അവിടെ. നെല്ലിയാമ്പതി നാരങ്ങ കാണുവാനുള്ള ഭാഗ്യം കിട്ടി. കുറച്ചു പൂവിന്റ്റെ ഫോട്ടോ എടുത്തു അടുത്ത സ്ഥലം കാണാന്‍ ഇറങ്ങി. ഈ കോട കാരണം ഒരു സൂപ്പര്‍ സ്ഥലം മിസ്സ്‌ ആയ വിഷമം ഉളില്‍ വെച്ച് അടുത്ത സ്ഥലത്തേക് പോയി. അപ്പോളും പ്രാര്‍ത്ഥന ഒന്ന് ഉണ്ടായിരുന്നുള്ളു അടുത്ത സ്ഥലതെങ്ങിലും കോട ഉണ്ടാവല്ലേ എന്ന്.അവിടെത്തെ ഉദ്യോഗസ്ഥര്‍ പറഞ്ഞത് അത് ഒരു ലോകം തന്നെ ഉണ്ടാനാണ്. അപ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചിട്ടു തീര്‍ച്ചയായും വേണ്ടും ഇത് കാണാന്‍ വരും എന്ന്. ഞങ്ങള്‍ പടഗിരിക്ക് പോയി. തേയിലയുടെ ഇടയിലൂടെ ഉള്ള യാത്ര നമ്മളെ മൂന്നാറിനെ ഓര്‍മിപ്പിക്കും അവിടെ കോട കുറവായതുകൊണ്ട് മനസ്സില്‍ ഒരു നേര്‍ത്ത പ്രദീക്ഷ. പിന്നീട് ഞങ്ങള്‍ കാട് കാണാന്‍ പോയി. അവിടെ ആന ഇറയിടുണ്ടത്രേ എങ്കില്‍ അത് കണ്ടിട്ട് തന്നെ കാര്യം ഏന് തീരുമാനിച്ചു. പോകുന്ന വഹിക്കു നാടുകാര്‍ പറഞു ആന ഇറഗിയിടുന്ടന്നു. അപ്പോള്‍ ആവേശം കൂടി കാടിനുള്ളില്‍ കയറിയപോള്‍ ഇരുട്ട് വീണു. മനസ്സില്‍ ഭയം വന്നു തുടങ്ങി മനുഷ്യവാസം തീരെ ഇല്ല. അവസാനം ആന പിണ്ടം കണ്ടു. സമാധാനമായി ആനയെ കണ്ടിലങ്ങിലും ആന പിണ്ടം കണ്ടാലോ? കാട് ഇറങ്ങുന്ന വഴിയില്‍ ഒരു പുള്ളി മാനിനെ കണ്ടു ക്യാമറ എടുകുബോലെക്കും അവന്‍ കാടുനിള്ളില്‍ കയറിപറ്റി.  അവിടെ നിന്നും പിന്നീട് ഞങ്ങള്‍ പോയത് കേശവൻപാറ എന്ന സ്ഥലം കാണാന്‍ വേണ്ടിയാണ്. കേശവൻപാറ എന്ന സ്ഥലത്തുനിന്നും നോക്കിയാൽ താഴെ താഴ്വാരത്തിന്റെ മനോഹരമായ പ്രകൃതി ദൃശ്യം കാണാം. അവിടെ ഞങ്ങള്‍ കുറച്ചു നേരം ഇരുന്നു. അവിടെ നിന്നാല്‍ മൂകാതിപറ മല കാണാം അവിടെ വരയാടുകളുടെ വിഹാര കേധ്രം ആണത്രേ. ഷോള കാടും പുല്‍മേട്‌ നിറഞ്ഞ സ്ഥലമാനാലോ വരയാടുകള്ക് ഇഷ്ട്ടം. പക്ഷികളുടെ സബ്ദം ഒകെ കേട്ട് ഇങ്ങനെ ഇരുന്നു. കേശവൻപാറയിലാനത്രേ മമൂട്ടിയുടെ മ്ര്‍ഗയാ ഷൂട്ട്‌ ചെയ്തത്. നേരം ഇരുട്ട് വീന്നു തുടങ്ങിയിരിക്കുന്നു. ചുരം ഇറങ്ങാന്‍ സമയം ആയി. ചുരം ഇറങ്ങുന്പോള്‍ നല്ല മഴയും കിട്ടി. കൊടയുടെ ഇടയിലൂടെ ഞങ്ങള്‍ ചുരം ഇറങ്ങി. മനസ്സില്‍ ഒരു വിഷമമേ ഉണ്ടായിരുന്നുള്ളു ഒരു നല ദിവസം കഴിഞ്ഞു. നെല്ലിയാമ്പതിയിലെ വിസ്മയ കാഴ്ച കഴിഞ്ഞലോ എന്ന്. ഒരു പിടി നല ഓര്‍മകളുമായി ഞങ്ങള്‍ ചുരം ഇറങ്ങി. ഒപ്പം തണുപിനോടും വിട.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ