2012, നവംബർ 25, ഞായറാഴ്‌ച

അസുരന്‍കുണ്ട് - ചുലനൂര്‍ - വാളയാര്‍ - കാവ - മലമ്പുഴ

ഒരു ദിവസം കൊണ്ട് അഞ്ച് സ്ഥലങ്ങള്‍ കാണുവാന്‍ പോയ കഥയാണ് ഞാന്‍ ഇവിടെ വിവരിക്കാന്‍ പോകുന്നത്.ഞാനും എന്‍റെ ഫ്രണ്ട്സും കൂടി കാറുമായി ഒരു ദിവസം കറങ്ങാന്‍ തീരുമാനിച്ചു ആദ്യം ഞങ്ങളുടെ തീരുമാനം വാളയാര്‍ മാത്രം ആയിരുന്നു. പിന്നീട് ഞങ്ങള്‍ ഒന്ന് അല്ല അഞ്ച് സ്ഥലങ്ങള്‍ കാണാന്‍ പോയി എല്ലാം വളരെ പെട്ടന്ന് ആയിരുന്നു . കുറെ കാലം ആയി വാളയാറിലെ മാന്‍ പാര്‍ക്ക്‌ മനസ്സില്‍ കിടക്കുന്നു. എങ്കില്‍ അത് കണ്ടു കളയാം എന്ന് തീരുമാനിച്ചു.
 അവിടെ പോയാല്‍ മാനിനെ അടുത്ത് കാണണമല്ലോ?ഞങ്ങള്‍ ഒരു വന്യജീവി സ്നേഹിക്കള്‍ ആണല്ലോ. മ്ലാവിനെയും പുള്ളിമാനെയും കാണുക മാത്രമായിരുന്നു ലക്ഷ്യം. ഒപ്പം ഒരുപാട് കാടുകള്‍ കാണണം എന്ന് ചെറിയ അല്ല വലിയ ആഗ്രഹം തന്നെ ഉണ്ടായിരുന്നു. എന്‍റെ കൂട്ടുക്കാരും എന്നെ പോലെ പ്രകൃതി സ്നേഹിക്കള്‍ തന്നെ ഞങ്ങള്‍ ഒരുപാട് തവണ കാട്ടില്‍ക്ക് യാത്ര നടത്തിയിട്ടുണ്ട്. എങ്കില്‍ നമുക്ക് കഥയിലോട്ട് പോകാം. രാവിലെ തന്നെ ഞാന്‍ കാറുമായി എന്‍റെ കൂടുകാരുടെ അടുത്ത് എത്തി. അവിടെ നിന്നും ഞങ്ങള്‍ ആദ്യ സ്ഥലമായ അസുരന്‍കുണ്ട് ഡാം കാണാന്‍ പോയി. ഹൈവേയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അസുരന്‍കുണ്ട് ഡാം ആയി. തികച്ചും ഇല പൊഴിയും കാടിനുളിലെ റോഡ്‌ അവിസ്മരണീയം തന്നെ. തൃശൂര്‍ ജില്ലയില്‍ ഇങ്ങനെ ഒരു സ്ഥലം ആദ്യമായാണ് കാണുന്നത്. അസുരന്‍കുണ്ട് കാട് തികച്ചും ബന്ദിപൂര്‍ കാടിനെ ഓര്‍മിപ്പിക്കും. അസുരന്കുണ്ടില്ല്ക്കുള്ള റോഡ്‌ കാടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. റോഡ്‌ മികച്ചത് തന്നെ. കാടിനുള്ളില്‍ വളഞ്ഞു പുളഞ്ഞു കിടക്കുന റോഡ്‌ ആരെയും മതി മയക്കും.
അടിപൊളി കാട് തന്നെ എന്ന് പറയാതെ വയ്യ. അസുരന്‍കുണ്ട് കാട് ഇപ്പോള്‍ റിസേര്‍വ് ഫോറസ്റ്റ്‌ ആണ്. ഇതിന്‍റെ പുറകിലാണ് വാഴാനി വന്യജീവി സങ്ങേതം. ഡാമിന്റെ അടുത്ത് എത്തി കാര്‍ പാര്‍ക്ക്‌ ചെയ്തു കാടിന്‍റെ ഉള്ളിലേക്ക് ഞങ്ങള്‍ നടന്നു നീങ്ങി. സൂപ്പര്‍ കാട് തന്നെ കാടിന്‍റെ ലക്ഷണം കണ്ടിട്ട് വല്ല വന്യജീവികളെ പ്രതീക്ഷിച്ചു മുന്നോട്ട് നടന്നു നീങ്ങി. എവിടെ നോക്കിയാലും പക്ഷികളുടെ ശബ്ദം കേള്‍ക്കാം. കുരങ്ങുക്കള്‍ ഇല്ലാത്ത കാട് ആണന്ന് തോന്നി. ഡാമിന്റെ റിസര്‍വോയറിന്റെ അടുത്ത് എത്തി. അവിടെ എവിടെ നോകിയാലും കാടും റിസര്‍വോയറും തന്നെ. മനുഷ്യ നിര്‍മിത യന്ത്രങ്ങളുടെ ഒരു ശബ്ദവും അവിടെ കേള്‍ക്കാന്‍ കഴിയില്ല. എവിടെ നോക്കിയാല്ലും പ്രകൃതി തന്നെ. അവിടെ നിന്നും ഞങ്ങള്‍ കുറെ ഫോട്ടോഗ്രാഫ്സ്‌ എടുത്തു.അവിടെ നിന്നപ്പോള്‍ ഒരു കഥ എഴുതുവാന്‍ ഉള്ള ഒരു മൂഡ്‌ വന്നു. കാരണം തികഞ്ഞ ഏകാന്തത തന്നെ എവിടെയും. അവിടെ കുറച്ചു സമയം ചിലവഴിച്ചപ്പോള്‍ അത് തന്നെ സംഭവിച്ചു രണ്ട് പുള്ളിമാന്‍ വെള്ളം കുടിക്കാന്‍ വേണ്ടി ഡാമിന്‍റെ തീരത്ത് വന്നു. പക്ഷെ അതിന്‍റെ ഫോട്ടോ ഞങ്ങള്‍ക്ക് കിട്ടിയില്ല അത് വളരെ ദൂരെ ആയിരുന്നു. ഈ ഡിജിറ്റല്‍ ക്യാമറക്ക് സൂം തീരെ പോര. ഏതായാലും ഞങ്ങള്‍ക്ക് മാനിനെ കാണുവാന്‍ ഉള്ള ഭാഗ്യം കിട്ടിയെന്നു സ്വയം സമാധാനിച്ചു. ഞങ്ങള്‍ സബ്ധം ഉണ്ടാക്കിയപോള്‍ അത് അതിന്‍റെ പാട്ടിനു പോയി. അവിടെന്നു പല ജീവികളുടെയും കാല്‍പാട് കണ്ടു. അപ്പോള്‍ ഒരു കാര്യം മനസ്സിലായി അവിടെ വന്യജീവികള്‍ വരുന്ന സ്ഥലം തന്നെ. കുറച്ചു വര്ഷം മുന്പു ഈ കാടിന്‍റെ അടുത്ത് നിന്നും പുള്ളിപുലിയെ വനപാലകര്‍ വെടിവെച്ച് കൊന്ന സംഭവം ഞാന്‍ ഓര്‍ക്കുന്നു. ചേലക്കരക്കടുതാണ് ഈ സംഭവം ഉണ്ടായത്. പക്ഷെ  കേരളത്തിന്‍റെ ഒരു ശാപം പോലെ അവിടെയും ഉണ്ട് പ്ലാസ്റ്റിക്കും മദ്ധ്യകുപ്പിക്കളും. അവിടെ വരുന്നവര്‍ നമ്മുക് വരദാനം പോലെ കിട്ടിയ പ്രകൃതിയെ നശിപ്പിക്കുന്നു. ഫോറസ്റ്റ്‌ ഉദ്യോഗസ്ഥര്‍ ഇത് തിരിഞ്ഞു നോക്കാറില്ല എന്ന് തോന്നും. അവിടെ കുറച്ചു സമയം ചിലവഴിച്ചു ഞങ്ങള്‍ ഡാമിന്‍റെ അടുത്ത് പോയി. അസുരന്‍കുണ്ട് ഡാം ഒരു ചെറിയ ഡാം ആണ്. മനുഷ്യവാസം ഇല്ലാത്ത കാടിന്‍റെ നടുക്കാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. ഈ ഡാമിലെ വെള്ളം കൃഷി ആവിശ്യത്തിന് ആണന്നു തോന്നുന്നു ഉപയോഗികുന്നത്. ചുറ്റും മലകളാല്‍ ചുറ്റപ്പെട്ട കാടുക്കള്‍ തന്നെ. അവിടെ നിന്നും ഞങ്ങള്‍ കാടിന്‍റെ ഉള്ളില്‍കൂടി യാത്ര തുടര്‍ന്നു. പോകുന്ന വഴിക്ക് കുറച്ചു ഫോട്ടോയും എടുത്തു. ഫോട്ടോ കണ്ടാല്‍ ആരും പറയും  വല്ല മുത്തങ്ങ കാട് ആണന്ന്. അസുരന്‍കുണ്ട് കാടിനോട്‌ വിടപറഞ്ഞു കാടിന് നടുവിലൂടെ ഞങ്ങള്‍ അടുത്ത സ്ഥലം കാണുവാന്‍ പോയി. അവിടെ നിന്നും ഏതാനും കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചുലനൂര്‍ മയില്‍ സങ്ങേതം ആയി. പാലക്കാടന്‍ പാടങ്ങളുടെ നടുവിലൂടെ കാര്‍ നീങ്ങി തുടങ്ങി. ആളുകളോട്‌ വഴി ചോദിച്ചു ഞങ്ങള്‍ ചുലനൂര്‍ മയില്‍ സങ്ങേത്തില്‍ എത്തി. 31.45 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള ഈ പഞ്ചാത്തിന്റെ 15 ശതമാനം വനമേഖലയാണ്. ദേശീയ മയില്‍സങ്കേതമായി പ്രഖ്യാപിച്ചിട്ടുള്ള ചുലനൂര്‍ പ്രദേശം വനമേഖലയിലാണ്. ഇന്ത്യയിലെ തന്നെ ആദ്യ മയില്‍ സങ്ങേതം ആണ് ചുലനുര്‍. അവിടെ ധാരാളം മയിലിനെ കാണുവാന്‍ സാധിക്കും. ദേശിയ പക്ഷിയായ മയിലിനെ സംരക്ഷിക്കാന്‍ വേണ്ടി സര്‍കാര്‍ ഇതിനെ ചുലനൂര്‍ മയില്‍ സങ്ങേതമായി ഇതിനെ പ്രേക്യാപിച്ചു. അവിടെ മയില്‍ മാത്രമല്ല ഒരുപാട് പക്ഷികളുടെയും വന്യജീവികളുടെയും വിഹാര കേന്ദ്രം ആണ്. കാട്ടുപന്നി, കുറുക്കന്‍, മന്ഗൂസ് തുടങ്ങിയ ജീവികളെയും ഇവിടെ കാണാം. ഇരുപത്‌ രൂപയുടെ ടിക്കറ്റ്‌ എടുത്തു ഞങ്ങള്‍ കാട്ടിലൂടെ നടന്നു നീങ്ങി. ഒരുപാട് പക്ഷികളെ അവിടെ കാണാന്‍ കഴിഞ്ഞു. ടൂറിസം ഓഫീസില്‍ നിന്നും ഒരു മാപ്പ് കൈയില്‍ പിടിച്ചു കാരണം വഴി തെറ്റാന്‍ പാടില്ലലോ? അത് നോക്കി മുന്നോട്ട്. ഒരുപാട് നടന്നിട്ടും ഒരു മയിലിനെപോലും കണ്ടില്ല. അങ്ങനെ കാട്ടിലൂടെ നടക്കുമ്പോള്‍ ഒരു മരം ആരോ മുറിച്ചു മാറ്റിയതായി കണ്ടു. ഒരു കാര്യം അപ്പോള്‍ മനസിലായി അവിടെയും വനം കൊള്ള ഉണ്ടന്ന്. വനപാലകര്‍ ഇത് കണ്ടോ എന്തോ? കാട്ടില്‍ കുറെ മുളം കൂട്ടങ്ങള്‍ കണ്ടു. നടന്നു തളര്‍ന്ന ഞാന്‍ അവിടെ കുറച്ചു നേരം റസ്റ്റ്‌ എടുത്തു. ഈ സങ്ങേതത്തില്‍ എഴുപത്തിരണ്ട് മയില്‍ ഉണ്ട് എന്നാണ് പറയുന്നത്. ഉച്ച നേരം ആയത് കൊണ്ട് മയിലിനെ കാണാന്‍ സാധ്യത കുറവാണു എന്ന് അവിടെത്തെ ഒരു നാട്ടുകാരന്‍ പറഞ്ഞു. വൈകുനേരം കാണാമത്രെ വന്യജീവികളെ. ഈ സങ്ങേതം തൃശൂര്‍ പാലക്കാട്‌ ജില്ലയില്‍ വ്യാപിച്ചു നിലക്കുകയാണ്. എവിടെയും പച്ച ഇടതൂര്‍ന്ന കാട് അതാണ് ചുലനൂര്‍ മയില്‍ സങ്ങേതം. അവിടെ കാടിന്‍റെ ഉള്ളിലൂടെ കുറെ നടന്നു എവിടെയും മയിലിനെ കാണാന്‍ കഴിഞില്ല. അവസാനം ഒരു പാടത്തിന്‍റെ അടുത്ത് ഒന്നിനെ കണ്ടു അതിന്റെയും ഫോട്ടോ എനിക്ക് കിട്ടിയില്ല. അവിടെ നിന്നും പുറത്ത്‌കുള്ള വഴിതെറ്റി. എങ്ങനെയോകെയോ കുറെ നടന്നു കാടിന്‍റെ പുറത്തു വന്നപ്പോള്‍ ഒരു ഷോപ്പ് കണ്ടു അവിടെ നിന്നും ഒരു പെപ്സിയും പപ്സും ഒകെ കഴിച്ചു ക്ഷീണം അടക്കി. അപ്പോള്‍ ആണ് ആ കടക്കാരന്‍ ഒരു കാര്യം പറഞ്ഞത് ടിക്കറ്റ്‌ ഇല്ലാതെ ഈ കാടിനുള്ളില്‍ പ്രവേശിക്കാന്‍ ഒരു വഴി ഉണ്ടത്രേ. അവിടെ കാണുവാന്‍ വരുന്നവര്‍ ഒട്ടുംമിക്യ പേരും ടിക്കറ്റ്‌ എടുകാറില്ലത്രേ. നൂറു രൂപ വെറുതേ കൊടുത്തു എന്ന ദു:ക്കത്തില്‍ ഞങ്ങള്‍ വാളയാര്‍ ലക്‌ഷ്യം വച്ച് നീങ്ങി. ഉച്ച നേരം നല്ല വിശപ്പ്‌. വിശപ്പിന്‍റെ കാഠിന്യം കൂടിയപോള്‍ കാറിന്റെ സ്പീഡും കൂടി വന്നു. പോകുന്ന വഴിക്കു പശ്ചിമഘടത്തിന്റെ മലനിരകള്‍ കാണാം. എന്‍ എച്ച് 47 ഇല്‍ കൂടി വണ്ടി നീങ്ങി വാളയാര്‍ ലക്ഷ്യം വെച്ച്. ഒരു രണ്ടുമണിയോട് കൂടി ഞങ്ങള്‍ വാളയാറില്‍ എത്തി അവിടെ നിന്നും ഉച്ച ഭക്ഷണം കഴിച്ചു അഞ്ചു രൂപയുടെ അഞ്ചു ടിക്കറ്റ്‌ എടുത്തു വാളയാര്‍ മാന്‍ പാര്‍ക്കിനുള്ളില്‍ പ്രവേശിച്ചു. അവിടെ 90ല്‍ പരം പുള്ളിമാനും ഒപ്പം മ്ലവും ഉണ്ട്. അത് കൂടാതെ ഹനുമാന്‍ കുരങ്ങും സാധാരണ കുരങ്ങിന്റെയും വസ സ്ഥലം ആണ് ഈ 75 ഹെക്ടറില്‍ പരന്നു കിടക്കുന്ന മാന്‍ പാര്‍ക്ക്‌. എന്‍ എച്ച് 47ന്‍റെ അടുത്ത് തന്നെ ആണ് ഈ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്. അവിടെ വന്നാല്‍ പുള്ളിമാനിനെയും മ്ലവിനെയും അടുത്ത് കാണാം. അവിടെ കാടിനു ചുറ്റും മതില്‍ കെട്ടി മാനിനെ മാത്രം സംരഷിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയതാണ്. ടിക്കറ്റ്‌ എടുത്തു കാടിന്‍റെ ഉള്ളില്‍ കയറിയപോള്‍ തന്നെ കുറച്ചു മ്ലവിനെ കണ്ടു. ഞങ്ങളെ കണ്ടപ്പോള്‍ തന്നെ അത് ഓടി കളഞ്ഞു പിന്നാലെ ഞങ്ങളും. ഒരു ഫോട്ടോഗ്രാഫിന് വേണ്ടിയാണ് അതിന്‍റെ പുറകില്‍ ഓടിയത്. . എവിടെ നില്ക്കാന്‍? അത് ജീവനും കൊണ്ട് ഓടി. ഞങ്ങള്‍ ഓടി ക്ഷീണിച്ചത് മാത്രം മിച്ചം. . ഞങ്ങള്‍ തിരിച്ചു വന്നപ്പോള്‍ വേറെ മ്ലവിന്റെ കൂട്ടത്തിന്‍റെ അടുത്ത് എത്തി. അവിടെ അതാ നില്‍ക്കുന്നു രണ്ടു തടിമാടന്‍മാരായ മ്ലാവ് കൊമ്പ് കണ്ടാല്‍ തന്നെ പേടിയാക്കും. തടിച്ചു കൊഴുത്ത ഒരു സാധനം. ഒപ്പം പെണ് മ്ലവും ഉണ്ട്. മ്ലവിന്റെ ഫോട്ടോ എടുക്കുന്ന എന്നോട് അവിടെത്തെ ഫോറസ്റ്റ്‌ ഉധ്യോഗസ്തര്‍ പറഞ്ഞു അതിന്‍റെ അടുത്ത് പോകരുത്‌ അത വളരെ അപകടകാരിയാണ്. ഞാന്‍ അവരുടെ ഉപദേശം വകവെക്കാതെ ഫോട്ടോ എടുക്കല്‍ തുടര്‍ന്നു. അതി സാഹമായി ഞാന്‍ അതിന്‍റെ കുറച്ചു ഫോട്ടോസ് എടുത്തു. ഇത് കണ്ട ഫോറസ്റ്റ്‌ ഉദ്യോഗസ്ഥര്‍ എന്നെ ശരിക്കും ചീത്ത പറഞ്ഞു. ചീത്ത കേട്ടപ്പോള്‍ ഞാന്‍ കുറച്ചു ദൂരേക്ക്‌ നിന്നു (കിട്ടേണ്ടത് കിട്ടിയാല്‍ തോന്നെടത് തോന്നാന്‍ അല്‍പ്പം സമയം നല്ലതാ). കടുവയുടെ ഇഷ്ട്ട വിഭവം ആണ് മ്ലാവ്. 300 കിലോ വരെ തൂക്കം വെക്കുന്ന ഈ ജീവി ഇന്ത്യന്‍ കാട്ടിലെ എറ്റൊവും വലിയ മാന്‍ ആണ്. കേരളത്തിന്‍റെ എല്ലാ കാട്ടിലും ഈ ജീവിയെ കാണാന്‍ കഴിയും. ഇതിന്‍റെ കൊമ്പ് മരത്തിന്‍റെ കൊമ്പ് പോലെ തന്നെ ആണ്. പുല്ലും മുളയും ഒകെ ആണ് ഇതിന്‍റെ ഇഷ്ട്ട വിഭവം. അവിടെ ഉള്ള രണ്ടു സ്ത്രീകള്‍ കുറെ പുല്ലുമായി അവിടെ വന്നു എന്നിട് മാനുകളുടെ പേര് വിളിക്കാന്‍ തുടങ്ങി. ആദ്യം സുന്ദരി എന്ന് വിളിച്ചു അപ്പോള്‍ അതാ വരുന്നു സുന്ദരി എന്ന് പറയുന്ന മാന്‍. അത് പുല്ലിന്റെ അടുത്ത് വന്നു അത് തിന്നാന്‍ തുടങ്ങി. ഞങ്ങള്‍ ആ ചേച്ചിമാരോട് ചോദിച്ചു അതിന്‍റെ അടുത്ത് പോകട്ടെ എന്നു അവര്‍ അപ്പോള്‍ തന്നെ പോയികൊള്ളന്‍ പറഞ്ഞു. ഞങ്ങള്‍ക് വലിയ ഹാപ്പി ആയി. ക്യാമറയും എടുത്തു ഞങ്ങള്‍ അതിന്‍റെ അടുത്ത് പോയി. അത് ആര്‍ത്തിയോടെ ആ പുല്ല്  തിന്നാന്‍ തുടങ്ങി. അതിനെ തൊട്ടു തലോടി കെട്ടിപിടിച്ചു വരെ ഫോട്ടോ എടുത്തു. അത് മനുഷ്യരുമായി വലിയ ചങ്ങാത്തത്തില്‍ ആണ്. ഞങ്ങള്‍ അതിനു പുല്ലും വെള്ളവും കൊടുത്തു. മനുഷ്യനെ കാണുബോള്‍ ഓടിമറയുന്ന മാന്‍ ഞങ്ങളുമായി വലിയ ചെങ്ങതത്തിലായി. അത് ഞങ്ങളുടെ മനസിനെ വല്ലാതെ സധോഷിപ്പിച്ചു. മതി വരുവോളം അതിന്‍റെ ഫോട്ടോഗ്രഫ്സ്‌ എടുത്തു. സുന്ദരി ഒരു പാവം മാന്‍ ആണത്രേ പക്ഷെ ഇതിന്‍റെ ആണ്‍ മാന് വളരെ അപകടകാരിയാണ്. മാനിനെ അടുത്ത് കാണുവാനും തോടുവാനും ഉള്ള ചാന്‍സ് കിട്ടിയാലോ എന്നാ സന്ധോഷം എല്ലാവരുടെയും മനസ്സില്‍ പ്രകടമായിരുന്നു. അധ്യമായാണ് ഇങ്ങനെ ഒരു അനുഭവം അത് ശരിക്കും എന്ജോയ്‌ ചെയ്തു. അത് കഴിഞ്ഞപോള് അതാ അടുത്ത മാനിനെ അവര്‍ വിളിക്കാന്‍ തുടങ്ങി ഈ പ്രാവിശ്യം അവര്‍ വിളിച്ചത് ഉമ്മുകുല്സുവിനെ ആയിരുന്നു. ഉമ്മുകുല്സ്സു ഒരു പുള്ളി മാന്‍ ആണത്രേ അത് വലിയ നാണകാരി ആണ്. ഞങ്ങളെ കണ്ടപ്പോള്‍ അത് പുല്ലു തിന്നാന്‍ വന്നില്ല. കുറച്ചു മാറി നിന്നപോള്‍ അത് പുല്ലു തിന്നുനത് കണ്ടു. പക്ഷെ അതിന്‍റെ അടുത്ത് പോകുമ്പോള്‍ അത് ദൂരേക്ക്‌ ഓടിപോകുന്നു. ഇത് കണ്ട ആ ചേച്ചിമാര്‍ ഞങ്ങളോട് പറഞ്ഞു അവള്‍ മറ്റു ആളുകളോട് അടുക്കില്ലന്നു. അത് കേട്ടപ്പോള്‍ ടെന്‍ഷന്‍ ആയി. അത് കഴിഞ്ഞപ്പോള്‍ വീണ്ടും കാടിന്‍റെ ഉള്ളിള്‍ക്ക് തന്നെ നടന്നു. അങ്ങനെ കാട്ടിലൂടെ നടക്കുമ്പോള്‍ അതാ നില്‍ക്കുന്നു ഹനുമാന്‍ കുരങ്ങു കൂട്ടം. പിന്നെ കുറച്ചു അകലെ സാധാരണ കുരങ്ങുകളും ഉണ്ട്. ഹനുമാന്‍ കുരങ്ങിന്‍റെ ഒരു വലിയ കൂട്ടം തന്നെ അവിടെ ഉണ്ട്. അത് എന്നെ കാണുമ്പോള്‍ ഓടിമറയുന്നു. അതിനു അറിയില്ലലോ ഞാന്‍ ഒരു വന്യജീവി സ്നേഹിയാണ് എന്ന്. അതിന്‍റെ പുറകെ നാന്‍ കുറച്ചു നേരം നടന്നു. ക്യാമറ എടുകുമ്പോള്‍ അത് അപ്പോള്‍ മരത്തിന്റ്റെ മുകള്ളിള്‍ക്ക് ഓടിമറയും. വലുതും ചെറുത്തുമായി ഒരുപാട് ഉണ്ട് അവിടെ ഒപ്പം സാധാരണ കുരങ്ങും ഉണ്ട്. അവിടെ നിന്നും ഞങ്ങള്‍ നടത്തം തുടര്‍ന്നു. കുറച്ചു മുന്നോട് പോയപ്പോള്‍ കുറെ മാന്‍ കൂട്ടങ്ങള്‍. ഞങ്ങള്‍ അതിന്‍റെ പുറകില്‍ ഓടി പക്ഷെ അത് ഒളിമ്പിക്സിനു ഓടുന്നപോലെ തോന്നി. അതിന്‍റെ പൊടിപോലും കിട്ടിയില്ല. ഓടിയത് മാത്രം മിച്ചം. നല്ല കാട് തന്നെ പക്ഷെ ഈ കാട്ടില്‍ പുല്ലു കുറവാണ്. പിന്നെ മാനുകള്‍ക്ക് കടുവയെയോ പുളിയെയോ പെടിക്കാതെ യെധേഷ്ട്ടം നടക്കാം. ഈ കാടിന്‍റെ പുറകില്‍ ആണ് വാളയാര്‍ റെയില്‍ പാത പോകുന്നത്. അവിടെ നിന്നാല്‍ അപ്പുറം ശരിക്കുള്ള കാട് കാണാം. അവിടെ ആനയും പുലിയും യെധേഷ്ട്ടം ഉണ്ട്. അവിടെ ഇത് വരെ 17 ആനകള്‍ ട്രെയിന്‍ തട്ടി ചെരിഞ്ഞിട്ടുണ്ട്. കാടിനുള്ളില്‍ മനുഷ്യന്‍റെ ധിക്കാരം തന്നെ എന്ന് തോന്നി. അവരുടെ ആവാസവ്യവസ്ഥ മനുഷ്യര്‍ തകര്‍ക്കുന്നു. അവിടെ കമ്പി വേലി കെട്ടിയിടുണ്ട് അതിന്‍റെ അപ്പുറം ആണ് വാളയാര്‍ കാട്. അവിടെ ധാരാളം വന്യജീവികള്‍ ഉണ്ട് എന്ന് നാട്ടുകാര്‍ പറഞ്ഞു. തിരിച്ചു വരുന്ന വഴിയില്‍ വിണ്ടും കുറച്ചു പുള്ളിമാന്‍ കൂട്ടത്തെ കണ്ടു ഞങ്ങള്‍ പുറത്തിറങ്ങി. അവിടെ നിന്നും ഒരു ചായ കുടിക്കാന്‍ ഒരു കടയില്‍ കയറി. ആ കടകാരന്‍ പറയാണ് വാളയാര്‍ കാട്ടില്‍ വെള്ള കരടിയും, കടുവയും, പുലിയും, ആനയും, സിംഹവും ഉണ്ടത്രേ ഈ ബഡായി കേട്ട് ഞങ്ങള്‍ ചിരിച്ചുപോയി. അവിടെ നിന്നും കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു അടുത്ത സ്ഥലമായ കാവയിലോട്ടു പുറപെട്ടു. പോകുന്ന വഴിയില്‍ ഒരു നല്ല സ്ഥലം കണ്ടപ്പോള്‍ അവിടെ വണ്ടി നിര്‍ത്തി. പാലക്കാടന്‍ മലനിരകള്‍ എത്രെ കണ്ടാലും മതി വരില്ല. അവിടെ നിന്നും കുറച്ചു ഫോട്ടോ എടുത്തു.അവിടെ നിന്നും മലപ്പുഴ റോട്ടില്‍ നിന്നും വലത്തോട്ട് തിരിഞ്ഞാല്‍ കാവയിലോറ്റ്‌ ഉള്ള വഴി ആയി. കാവയിലോട്ടു ഉള്ള റോഡ്‌ മികച്ചതാണ്. കാടിന്‍റെ ഇടയിലൂടെ ആണ് റോഡ്‌. പോകുന്ന വഴിയില്‍ മയിലിനെയും മന്ഗൂസിനെയും കണ്ടു. പോകുന്ന വഴിയില്‍ പശ്ചിമഘടത്തിറെ കുറെ മലനിരകള്‍ കാണാം. കാവ എന്ന സ്ഥലം ടൂറിസ്റ്റ് മാപ്പില്‍കാണില്ല പക്ഷെ പ്രകൃതി കാവയെ കനിഞ്ഞു അനുഗ്രഹിച്ചിട്ടുണ്ട്. മലപ്പുഴ ഡാമ്മിന്റ്റെ പുറകിലാണ് ഈ സ്ഥലം. കാവയില്കുള്ള വഴിയില്‍ റിസര്‍വോയറിന്റെ വിവിത ഭാഗങ്ങള്‍ കാണാം. ഡാംമിന്റെ അപ്പുറത്ത് വലിയ മലനിരകള്‍ കാണാം. വളരെ മനഹോരമായ സ്ഥലം തന്നെ. പാറകളും മരങ്ങളും കാടും എല്ലാം ഈ വഴിയില്‍ ഉണ്ട്. എങ്ങും പച്ച മാത്രം. റോഡിന് സൈഡില്‍ വന്യജീവികള്‍ വരാതിരിക്കാന്‍ വേലി കെട്ടിയിട്ടുണ്ട്. പാലക്കാടന്‍ പനയും കാടും നിറഞ്ഞ പ്രദേശം. കാവയുടെ പടിഞ്ഞാറെ വശം മലമ്പുഴ ഡാമും കിഴക്ക് ശിരുവാണി മലനിരകളും ആണ്. ചില മലകള്‍ 2000 മീറ്റര്‍ വരെ ഉയരം ഉണ്ടത്രേ. റബ്ബര്‍റിസ് ചെയ്ത റോഡ്ട്ടില്‍ ചിലര്‍ ഡ്രൈവിംഗ് പടികുന്നതായി കാണാന്‍ ഇടയായി. സ്ടിയരിംഗ് ഒന്ന് തെറ്റിയാല്‍ കാറും ആളും വെള്ളത്തില്‍ ഉണ്ടാക്കും. റോഡിന്‍റെ ഇടതു വശം വെള്ളം ആണല്ലോ അപ്പുറം മലനിരകളും. കാര്‍ കുറച്ചു നീങ്ങിയപോള്‍ ഒരു നല്ല ഭംഗി ഉള്ള സ്ഥലം കണ്ടു അവിടെ നിന്നും കൈയും കാലും കഴുക്കി കവാ ലക്ഷ്യം വെച്ച് നീങ്ങി. കുറച്ചു നീങ്ങിയപ്പോള്‍ അതാ അതിലും ഭംഗി ഉള്ള സ്ഥലം. കാര്‍ മുന്നോട് പോവും തോറും സ്ഥലങ്ങളുടെ ഭംഗി കൂടുന്നത്തായി തോന്നി. അവിടെ നിന്നപോള്‍ ശിരുവാണി മലനിരകളും മലമ്പുഴ ഡാമും ശരിക്കും കാണാം. അത് കാണണ്ട കാഴ്ച തന്നെ. കേരളത്തില്‍ ഇത് പോലെ എത്രയോ നല്ല സ്ഥലങ്ങള്‍ ഉണ്ടാകാം. നമ്മള്‍ കേരളിയര്‍ക്കു എന്നും അന്യ സംസ്ഥാനങ്ങള്‍ ആണ്നല്ലോ താല്പര്യം. ഒരിക്കല്‍ ഞാന്‍ കുടകില്‍ പോയപ്പോള്‍ ഒരു കുടകാന്‍ പറഞ്ഞു നിങ്ങളുടെ കേരളത്തില്‍ എത്രയോ നല്ല സ്ഥലങ്ങള്‍ ഉണ്ട് എന്നിട്ടാണോ ഒന്നും കാണാന്‍ ഇല്ലാത്ത കുടക് തേടി വന്നത്? കണ്ണ് ഉള്ളപോള്‍ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്ന പോലെ. എത്ര മനോഹോരമാണ് ഈ സ്ഥലം എനിക്ക് വര്‍ണ്ണിക്കാന്‍ വാക്കുകള്‍ ഇല്ല. ഞങ്ങള്‍ യാത്ര തുടര്‍ന്നു....കുറച്ചു നീങ്ങിയപോള്‍ വെള്ളത്തില്‍ മരങ്ങളും ചെടികളും നില്‍കുന്നത് കണ്ടു. ഡാം കൂടിയപോള്‍ ഇതെല്ലം വെള്ളത്തില്‍ ആയി. അത് കാണാന്‍ നല്ല ചന്തം ഉണ്ട്  ആ കാഴ്ച. കാവഎന്ന സ്ഥലം ഞാന്‍ വെറുതേ നെറ്റില്‍ നോകിയപ്പോള്‍ ആണ് കിട്ടിയത് പക്ഷെ ഇത്ര ഗ്ലാമര്‍ ഉള്ള സ്ഥലം ആണന്നു സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. ഒരു ചെറിയ ഗ്രാമം ആണ് കാവ. കുറച്ചു നീങ്ങിയപോള്‍ കാട് വെട്ടി മുറിച്ചു കൃഷിക്ക് വേണ്ടി സജ്ജമാക്കിയ ഒരു സ്ഥലം കണ്ടു കണ്ടപ്പോള്‍ ദേഷ്യം വന്നു..എവിടെ പോയാലും ഇങ്ങനെ കുറെ പ്രകൃതിയെ നശിപ്പിക്കുന്ന പ്രകൃതം കാണാം. അവിടെ നിന്നാല്‍ കുറച്ചു കൂടി അടുത്ത് ശിരുവാണി മലനിരകള്‍ കാണാം. അതിന്റ്റെ മുകളില്‍ ചോല വനങ്ങള്‍ കാണാം. ആ കാഴ്ച ഊടിയെയ്യും കൊടൈകനാലിനെയ്യും ഓര്‍മിപ്പിക്കും..അവിടെ ഒരു അടിപൊളി വെള്ളച്ചാട്ടവും കണ്ടു ഞങ്ങള്‍ കാവയോട് വിട പറഞ്ഞു. എവിടെ നോകിയാലും മനസിന്‌ കുളിര്‍മ്മയുള്ള കാഴ്ച തന്നെ. അവിടെ നിന്നും ചായയും പരിപ്പ് വടയും കഴിച്ചു ഞങ്ങള്‍ മലമ്പുഴ ഡാം ലക്ഷ്യം വെച്ച് നീങ്ങി. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ തന്നെ നാല് സ്ഥലങ്ങള്‍ കണ്ടു കഴിഞ്ഞല്ലോ. കാറിന്‍റെ സ്പീഡ്‌ കൂട്ടി. മലമ്പുഴ എതിയപോള്‍ ആര്‍ മണി ആയി. അവിടെ നിന്നും ടിക്കറ്റ്‌ എടുത്തു മലമ്പുഴ ഗാര്‍ഡനില്‍ കയറി. കുറെ കാലമായി ഗാര്‍ഡന്‍റെ പണി കടക്കുന്നു ഇപ്പോള്‍ അത് ജനങ്ങള്‍ക്ക്‌ തുറന്നു കൊടുത്തു. കേരളത്തിന്‍റെവൃധാവാന്‍ ഗാര്‍ഡന്‍ ആണല്ലോ മലമ്പുഴ ഗാര്‍ഡന്‍. കേരളത്തിലെ ഒരു മികച്ച ഗാര്‍ഡന്‍ തന്നെ മലമ്പുഴ. എല്ലാം നന്നായിടുണ്ട്.ചിലയിടത്ത് ഇപ്പോളും പണി നടക്കുന്നു. പകല്‍ വെളിച്ചം കുറഞ്ഞു തുടങ്ങി ലൈറ്റ്കള്‍ പ്രകാശിച്ചു തുടങ്ങി. പുതിയ തൂക്കു പാലം നന്നായിടുണ്ട്. ഇപ്പോള്‍ അവിടെ രണ്ടു തൂക്കു പാലം ആയി. ഡാമിന്‍റെ എല്ലായിടത്തും ലൈറ്റ് കാണാം. എല്ലാം വിവിത വരണങ്ങളില്‍. ആ കാഴ്ച അത്ഭുത വഹം തന്നെ. എല്ലായിടത്തും പുല്ല് വിരിച്ചിട്ടുണ്ട്. പുതിയ കുറെ സംഭവങ്ങള്‍ ഇനിയും അവിടെ പ്രതിക്ഷിക്കാം. ഇരുട്ട് വീണു തുടങ്ങി. ഇനിയും ഇരുട്ട് കൂടിയാല്‍ ഫോട്ടോ കിട്ടില്ല എന്ന് അറിയാം അത് കൊണ്ട് ഉള്ള സമയം കൊണ്ട് ഫോട്ടോ കുറെ എടുത്തു. ഡാമിന്‍റെ മുകളില്‍ നിന്നുള്ള കാഴ്ച അടിപൊളി തന്നെ, ലൈറ്റ് കൊണ്ട് അലങ്കരിച്ച ഗാര്‍ഡന്‍ പര്‍വതങ്ങള്‍ കൊണ്ട് മൂടിയ ഡാം. ഗാര്‍ഡനില്‍ വെള്ള ചെട്ടങ്ങളും ബിംമങ്ങളും എല്ലാം കിടിലന്‍ തന്നെ. ഇരുട്ട് മൂടിയപോള്‍ ഞങ്ങള്‍ ഒരു ഐസ്ക്രീമും ചായയും കുടിച്ചു വീട് ലക്ഷ്യം വെച്ച് നീങ്ങി. ഒരു ദിവസം 5 സ്ഥലം കാണാന്‍ കഴിയും എന്ന് തോന്നിയില്ല പക്ഷെ അത് സാധിച്ച സന്തോഷത്തില്‍ ഞാന്‍ കാര്‍ ഓടിക്കാന്‍ തുടങ്ങി. ഇപ്പോളും എന്‍റെ മനസ്സില്‍ കിടകുന്നു കാവയും, വാളയാറും, ചുലനുരും, അസുരന്കുണ്ടും....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ